പാലക്കാട്
ജില്ലയിൽ രണ്ടാംവിള നെല്ല് സംഭരണ രജിസ്ട്രേഷൻ വ്യാഴാഴ്ച ആരംഭിക്കും. കർഷകർക്ക് അക്ഷയകേന്ദ്രം മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ പേര്, ഏരിയ എന്നിവ കൈവശാവകാശപത്രം ഉപയോഗിച്ചും ആധാർനമ്പർ, ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ എന്നിവയും രേഖപ്പെടുത്തണം. രജിസ്ട്രേഷൻ ഫെബ്രുവരി 15ന് അവസാനിക്കും. ഉമ, ജ്യോതി, മട്ട, വെള്ള എന്നിവയ്ക്ക് ഇനം തിരിച്ച് പ്രത്യേകം രജിസ്റ്റർ ചെയ്യണം. ഒരു ഇനത്തിന് ഒരു രജിസ്ട്രേഷൻ മാത്രമേ അനുവദിക്കൂ. എൻആർഎ, എൻആർഒ, സീറോ ബാലൻസ് അക്കൗണ്ട്, ഇടപാട് ഇല്ലാത്ത അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്യരുത്. പാട്ടക്കർഷകർ പ്രത്യേകം സത്യവാങ്മൂലം സമർപ്പിക്കേണ്ടതില്ല. കേന്ദ്ര സർക്കാർ നിശ്ചയിച്ച, ഗുണനിലവാരമില്ലാത്ത നെല്ല് സംഭരിക്കാൻ സപ്ലൈകോയ്ക്ക് കഴിയാത്തതിനാൽ കർഷകർ നിശ്ചിതനിലവാരമുള്ള നെല്ല് സംഭരണത്തിന് തയ്യാറാക്കണം. ഫോൺ: -0491–- 2528553, 9446569910, 9447288809.