ജെസിഐ പാലക്കാട് – കാൽക്കുലസ് പുരസ്കാരം മിനി ശേഖറിന്
പാലക്കാട്:ജെസിഐ പാലക്കാടിന്റെ നേതൃത്വത്തിൽ ദേശീയ ഗണിത ദിനം സമുചിതമായി ആചരിച്ചു. 24 വർഷത്തിലധികം പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിൽ ഗണിതശാസ്ത്ര അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ‘രാമാനുജ ഗണിതശാസ്ത്ര അവാർഡ്’ ജേതാവുമായ മിനി ശേഖറിന് ജെസിഐ പാലക്കാടിന്റെ കാൽക്കുലസ് പുരസ്കാരം സമ്മാനിച്ചു. ജെസിഐ പാലക്കാട് പ്രസിഡന്റ് അജയ് ശേഖർ ന്റെ അധ്യക്ഷതയിൽ പാലക്കാട് ആറ്റംസ് കോളേജിൽ നടന്ന ചടങ്ങിൽ രമ്യ കൃഷ്ണൻ പ്രോജക്ട് ഡയറക്ടറായി. വൈസ് പ്രസിഡണ്ട് ജോയ് തലച്ചിറ, ഡയറക്ടർ റെനീഷ, സജ പി തുടങ്ങിയവർ സംസാരിച്ചു.
കാൽക്കുലസ് പുരസ്കാരം മിനി ശേഖറിന് ജെസിഐ പാലക്കാട് വൈസ് പ്രസിഡന്റ് ജോയ് തലച്ചിറ സമ്മാനിക്കുന്നു . പ്രസിഡന്റ് അജയ് ശേഖർ ഡയറക്ടർ രമ്യ കൃഷ്ണ , സുമിത അജയ് എന്നിവർ സമീപം