സൈലൻറ് വാലി സംരക്ഷക വിടവാങ്ങി
പ്രകൃതി സംരക്ഷണത്തിനും മലയാളഭാഷയ്ക്കും അതുല്യമായ സംഭാവന നൽകിയ പ്രമുഖ കവിയത്രി കൂടിയായ സുഗതകുമാരിയുടെ വേർപാട് മലയാളഭാഷയ്ക്ക് തീരാനഷ്ടം തന്നെയാണ് സൈലൻറ് വാലി സംരക്ഷണ പ്രക്ഷോഭത്തിന് സുഗതകുമാരി വഹിച്ച പങ്ക് എക്കാലത്തും ഓർമ്മിക്കപ്പെടും
സാമൂഹിക സാംസ്കാരിക രംഗത്ത് എക്കാലത്തും അടയാളപ്പെടുത്തുന്ന മാതൃകാപ്രവർത്തനങ്ങളുമായാണ് അവർ വിട വാങ്ങിയത്. അഗതികളായ സ്ത്രീകൾക്കും മാനസിക രോഗികൾക്കും അവർ നൽകിയ സേവനങ്ങൾ ശ്രദ്ധേയമാണ്. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് എഴുത്തച്ഛൻ പുരസ്കാരവും സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട് ഇതിനു പുറമേ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട് : സുഗതകുമാരിക്ക് നിര്യാണത്തിൽ സായാഹ്നം കുടുംബം അനുശോചനം രേഖപ്പെടുത്തുന്നു.