ലീഡർ കെ. കരുണാകരന്റെ പത്താം ചരമ വാർഷിക ദിനം ആചരിച്ചു.
ഒറ്റപ്പാലം: കോൺഗ്രസ് നേതാവ് ലീഡർ കെ. കരുണാകരന്റെ പത്താം ചരമ വാർഷിക ദിനം ആചരിച്ചു.തോട്ടക്കര മേഖലാ കോൺഗ്രസ് കമ്മിയുടെയും, വിവിധ വാർഡ് കമ്മിറ്റികളുടെയും, പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ചരമവാർഷിക ദിനം ആചരിച്ചത്. ചരമവാർഷിക ദിനാചരണത്തിന്റെ ഉദ്ഘാടനം ഡി.സി.സി.ജനറൽ സെക്രട്ടറി സത്യൻ പെരുമ്പറകോട് നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉസ്മാൻ കരണംകോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ. കെ കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു. മുപ്പതാം വാർഡ് കൗൺസിലർ ഗീതാ സത്യൻ, പ്രവാസി കോൺഗ്രസ് ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡന്റ് പി. മുഹമ്മദ് നിസാർ, ബിജു രാധാകൃഷ്ണൻ, കെ. രാജേഷ്, പി. ദാസൻ, കെ. ശിവദാസ്, എ. കെ ശശി, കെ. പ്രദീപ്, പി. ഗോപു, പി. വേലായുധൻ, പി. സലാം തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു മൗനപ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി