സ്ഥാനാർഥിയുടെ തോൽവി: ലീഗ് നേതാവിനും കുടുംബത്തിനും മർദനം
സ്ഥാനാർഥിയുടെ തോൽവി: ലീഗ് നേതാവിനും കുടുംബത്തിനും മർദനമെന്ന് പരാതി
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ വാർഡ് 12 വെട്ടത്തെ മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ തോൽവിയുടെ പശ്ചാത്തലത്തിൽ കരിമ്പ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ അസീസിൻെറ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും മക്കളെയും മർദിച്ചതായി പരാതി. ഏഴ് വോട്ടിന് സി.പി.എമ്മിലെ റംലത്ത് ഇവിടെ വിജയിച്ചിരുന്നു. വോട്ട് മറിച്ചെന്നാരോപിച്ചാണ് ലീഗ് നേതാവിൻെറ വീട് കയറി അക്രമിച്ചത്. കഴിഞ്ഞദിവസം പള്ളിപ്പടിയിൽ നിയുക്ത മെംബർ റംലത്തിൻെറ അമ്മാവൻെറ ബീഫ് സ്റ്റാൾ അക്രമിസംഘം അടിച്ചുതകർത്തിരുന്നു