കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർക്ക് പോസ്റ്റൽ ബാലറ്റ് നിഷേധിച്ച
വരണാധികാരിയുടെ വിവേചനപരമായ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് ബിജെപി
പാലക്കാട് നിയോജക മണ്ഡലം കമിറ്റി ജനാധിപത്യ സംരക്ഷണ സംഗമം നടത്തി.
പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ സമരത്തിൽ മണ്ഡലം വൈസ്
പ്രസിഡന്റ് സുരേഷ് യാക്കര അധ്യക്ഷത വഹിച്ചു .മണ്ഡലം ജനറൽ സെക്രട്ടറി
ശശികുമാർ. എം ഉത്ഘാടനം ചെയ്തു. k.ലക്ഷ്മണൻ സ്വാഗതവും, സുന്ദരേശൻ നന്ദിയും
രേഖപ്പെടുത്തി. ജില്ലാ കമിറ്റി അംഗം. കെ വി വിശ്വനാഥൻ . മണ്ഡലം
ഭാരവാഹികളായ പ്രിയ അജയൻ, രാജേശ്വരി, പ്രസാദ്, മണികണ്ഠൻ, ലിനേഷ്,
വിജയകുമാർ എന്നിവർ പങ്കെടുത്തു