ഡി.സി.സി അംഗത്തെയും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയെയും പുറത്താക്കി
പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ച ഡി.സി.സി അംഗവും മുൻ നഗരസഭ ചെയർമാനുമായ എ. അബ്ദുൽ ഖുദ്ദൂസിനെയും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം. ഗിരീഷിനെയും കോൺഗ്രസിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ് അറിയിച്ചു.