
ഐതിഹാസിക സമരത്തിന് നേതൃത്വം നൽകുന്ന കർഷക പോരാളികൾക്ക് ഐക്യദാർഢ്യം. പാലക്കാട് സ്റ്റേഡിയം ബസ്സ് സ്റ്റാന്റിൽ നടക്കുന്ന ഏകദിന സത്യാഗ്രഹം പാർടി ജില്ലാ സെക്രട്ടറി സ.സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് : ഡല്‍ഹിയിലെ കര്‍ഷക പോരാട്ടം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ശക്തമായ താക്കീതുമായി ജില്ലയിലെ സംയുക്ത കര്‍ഷക സംഘടനകള്‍ സത്യഗ്രഹം നടത്തി. കോവിഡ് മാനദണ്ഡം പാലിച്ച് സ്റ്റേഡിയം സ്റ്റാന്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹം കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വിവിധവര്‍ഗ ബഹുജന സംഘടനകളും കര്‍ഷക സംഘടനകളും പൊതുജനാധിപത്യ പ്രസ്ഥാന നേതാക്കളും സമരത്തില്‍ പങ്കെടുത്തു സംസാരിച്ചു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗംകൂടിയാണ് സത്യഗ്രഹമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സി കെ രാജേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കര്‍ഷക ദ്രോഹ ബില്ലും കേന്ദ്ര വൈദ്യുതി ബില്ലും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റി രാജ്യവ്യാപകമായി നടത്തുന്ന സമരം 18 ദിവസം പിന്നിട്ടിട്ടും കര്‍ഷകരുമായി ആറു തവണ ചര്‍ച്ച നടത്തിയിട്ടും വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കില്ലെന്ന വാശിയിലാണ് കേന്ദ്ര സര്‍ക്കാരെന്നും ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യമുയര്‍ത്തി ലക്ഷക്കണക്കിന്കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ തമ്പടിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് സത്യഗ്രഹ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത കര്‍ഷകസമിതി ജില്ലാ ചെയര്‍മാന്‍ ജോസ്മാത്യൂസ് അധ്യക്ഷതവഹിച്ചു.
കര്‍ഷകരുടെ ജീവിതം താറുമാറാക്കുന്ന ബില്ലാണ് കേന്ദ്രസര്‍ക്കാരിന്റേത്. കാര്‍ഷികവിളകള്‍ക്ക് താങ്ങുവില ഇല്ലാതാവും. കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടി വരുമെ ന്നും ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നും യോഗത്തില്‍ സംസാരിച്ച് കേരള കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രാമകൃഷ്ണന്‍ പറഞ്ഞു.
അദാനിയും അംബാനിയും നെല്‍കൃഷി തട്ടിയെടുക്കാന്‍ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ അണിചേരണമെന്ന് സംയുക്ത കര്‍ഷക സമിതി നേതാക്കള്‍ പറഞ്ഞു.
മറ്റുംസംസ്ഥാനങ്ങളിലേക്കും തുടര്‍ന്ന് ജില്ലയിലേക്കും സമരം കത്തിപ്പടരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍സ ബില്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നും കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി അഭിപ്രാ യ പ്പെട്ടു.
കണ്‍വീനര്‍ എ എസ് ശിവദാസ്, എടത്തറ രാമകൃഷ് ണന്‍ (കിസാന്‍സഭ), നൈസ് മാത്യു (കര്‍ഷക യൂണിയന്‍), തോമസ് ജോണ്‍ (കര്‍ഷക യൂണിയന്‍-ജോസ് കെ മാണി), എ ഭാസ്‌കരന്‍ (കിസാന്‍ ജനതലോകതാന്ത്രിക്), അഡ്വ കുശലകുമാര്‍, ടി കെ നൗഷാദ് എന്നിവര്‍ സംസാരിച്ചു