പാലക്കാട് -കോയമ്പത്തൂര്‍ ബസ് ഗതാഗതം പുനഃരാരംഭിക്കണം
പാലക്കാട്-കോയമ്പത്തൂര്‍ അന്തര്‍ സംസ്ഥാന ബസ് സർവീസ് പൂര്‍ണമായി പുനഃരാരംഭിക്കണമെന്ന് കേരള എന്‍.ജി.ഒ. സംഘ് പാലക്കാട് ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പൊതു ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഏറെ ഉപകാരപ്രദമായ ബസ് ഗതാഗതം നിലച്ച് ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാത്തത് ജനങ്ങളെ കുടുതല്‍ ദുരിതത്തിലാകുന്നുവെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.