പാലക്കാട് നഗരസഭ എല്‍ഡിഎഫ് പ്രകടനപത്രിക
മാലിന്യരഹിത നഗരം, കുടിവെള്ളവും വീടും ഉറപ്പ്
പാലക്കാട്
ശുചിത്വം, ഗതാഗത പ്രശ്‌നപരിഹാരം, കുടിവെള്ളം എന്നിവ ഉറപ്പാക്കി പാലക്കാട് നഗരസഭയിൽ എൽഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി.
സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പത്രിക പ്രകാശനം ചെയ്‌തു.
ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ നേരത്തേ എൽഡിഎഫ് കുറ്റപത്രവും ഇറക്കിയിരുന്നു. തുടർന്ന് നഗരവികസനത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ച് വിവിധ മേഖലകളിൽനിന്നുള്ള വിദഗ്‌ധരുടെയും സാധാരണക്കാരുടെയും അഭിപ്രായം ക്രോഡീകരിച്ചാണ് പ്രകടനപത്രിക തയ്യാറാക്കിയത്.
എൽഡിഎഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി കെ നൗഷാദ്, ചെയർപേഴ്സൺ കെ മല്ലിക, സിപിഐ എം പാലക്കാട് ഏരിയ കമ്മിറ്റിയംഗം എം എസ് സ്കറിയ, ജനതാദൾ മണ്ഡലം പ്രസിഡന്റ് ജബ്ബാറലി, എൻസിപി മണ്ഡലം പ്രസിഡന്റ് കബീർ വെണ്ണക്കര എന്നിവർ പങ്കെടുത്തു.
റോഡുകളുടെ നവീകരണം, ഭവന രഹിതർക്കെല്ലാം വീട് തുടങ്ങി സമസ്‌തമേഖലയിലും വികസനം ഉറപ്പുവരുത്തുന്നതാണ് എൽഡിഎഫ് പ്രകടനപത്രിക