വോട്ടെടുപ്പ് ദിവസം ഇലക്ഷന് ബൂത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് സമീപം ഇലക്ഷന് ബൂത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടിട്ടുണ്ട്.
പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയാണെങ്കില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. ബൂത്തുകള്‍ നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങേണ്ടതും പരിശോധന വേളയില്‍ അവ കാണിക്കുകയും ചെയ്യണം.
പോളിംഗ് സറ്റേഷനു സമീപം വോട്ടഭ്യര്‍ത്ഥിക്കുമ്പോള്‍
പോളിംഗ് ദിവസം പഞ്ചായത്ത് പരിധിയിലെ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയാണെങ്കില്‍ പോളിംഗ്സ്റ്റേഷന്റെ നൂറ് മീറ്റര്‍ പരിധിയ്ക്കുള്ളിലും വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പാടില്ല.
*മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല*
ഒബ്സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ പോളിംഗ് സ്റ്റേഷനകത്തേക്ക് കൊണ്ടു പോകാന്‍ അനുവാദമില്ല.
*വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനിലെത്തിക്കാന്‍ വാഹനമേര്പ്പെടുത്തരുത്*
പോളിംഗ് ദിനത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കോ സ്ഥാനാര്‍ത്ഥിക്കോ വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനിലെത്തിക്കാന്‍ വാഹനമേര്‍പ്പെടുത്താന്‍ പാടില്ല. നേരിട്ടോ അല്ലാതെയോ ഇത്തരം സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.