യു.ഡി.എഫിന് ‘സ്വതന്ത്ര’ ഭീ
യു.ഡി.എഫിന് ‘സ്വതന്ത്ര’ കുരുക്ക്
പാലക്കാട്: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ യു.ഡി.എഫിന് വെല്ലുവിളിയായി സ്വതന്ത്രന്മാർ. സീറ്റുലഭിക്കാത്ത നേതാക്കൻമാർതന്നെയാണ് മത്സരരംഗത്തെ പ്രമുഖർ. 24ാം വാർഡ് കുന്നത്തൂർമേട് സൗത്തിൽനിന്ന് കെ.പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് ജില്ല കണ്‍വീനറുമായ പി. ബാലഗോപാല്‍ മത്സരിക്കുേമ്പാൾ കോൺഗ്രസ് വാർഡ് പ്രസിഡൻറ് കൂടിയായ എഫ്.ബി. ബഷീർ സ്വതന്ത്രനായി മത്സരരംഗത്തുണ്ട്. വിമതനായി രംഗത്തിറങ്ങിയതോടെ കഴിഞ്ഞദിവസം പാർട്ടിയിൽനിന്ന് പുറത്തുപോകേണ്ടിവന്ന മുൻ ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. ഭവദാസ് സ്വതന്ത്ര സ്ഥാനാര്‍ഥിയായെത്തുന്ന 11ാം വാർഡ് കല്ലേപ്പുള്ളിയും ഇക്കുറി ശ്രദ്ധേയമാവുകയാണ്. പി.ജി. ജയപ്രകാശാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. പുറത്താക്കിയെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചെങ്കിലും താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ഭവദാസ്. പാലക്കാട് നഗരസഭയില്‍ യു.ഡി.എഫുമായി സഖ്യമില്ലാത്ത വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വാർഡ് 32 വെണ്ണക്കര സൗത്തില്‍ എം. സുലൈമാനാണ് സ്ഥാനാര്‍ഥി. യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത് മുസ്ലിം ലീഗ് നേതാവ് ടി.എ. അബ്ദുൽ അസീസ്. യു.ഡി.എഫ് പരമ്പരാഗതമായി കൈവശംെവച്ച വാര്‍ഡ‍് കഴിഞ്ഞപ്രാവശ്യം വെല്‍ഫെയര്‍ പാര്‍ട്ടി പിടിച്ചെടുത്തിരുന്നു. പാളയത്തിലെ പടയെ നേരിടൽ അത്ര എളുപ്പമല്ലെങ്കിലും ചിഹ്നവും സ്ഥാനാർഥിയും തന്നെയാണ് പ്രധാനമെന്നാണ് യു.ഡി.എഫ് നേതാക്കൻമാർ ആവർത്തിക്കുന്നത്
Latest &updated news are being received.