പാലക്കാട് ജില്ലയിൽ ഇന്ന് 491 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
379 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 28) 491 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 293 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 188 പേർ, നാല് ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആറ് പേർ എന്നിവർ ഉൾപ്പെടും. 379 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
ചാലിശ്ശേരി സ്വദേശികൾ – 34 പേർ
പാലക്കാട് സ്വദേശികൾ- 31 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ – 26 പേർ
വാണിയംകുളം സ്വദേശികൾ- 24 പേർ
അലനല്ലൂർ സ്വദേശികൾ- 21 പേർ
മണ്ണാർക്കാട്, കോങ്ങാട് സ്വദേശികൾ- 19 പേർ വീതം
പറളി സ്വദേശികൾ- 15 പേർ
അമ്പലപ്പാറ, ഒറ്റപ്പാലം, പെരുവെമ്പ് സ്വദേശികൾ- 12 പേർ വീതം
പുതുപ്പരിയാരം, കുമരംപുത്തൂർ, ഓങ്ങല്ലൂർ സ്വദേശികൾ-11 പേർ വീതം
തിരുവേഗപ്പുറ സ്വദേശികൾ- 10 പേർ
കുത്തന്നൂർ, തിരുമിറ്റക്കോട്, കണ്ണമ്പ്ര, പുതുക്കോട് സ്വദേശികൾ- 9 പേർ വീതം
തൃത്താല, മങ്കര, ഷൊർണൂർ, കൊപ്പം, മരുത റോഡ് സ്വദേശികൾ- 8 പേർ വീതം
മണ്ണൂർ, ആലത്തൂർ, ചിറ്റൂർ – തത്തമംഗലം, പൂക്കോട്ടുകാവ് സ്വദേശികൾ- 7 പേർ വീതം
വണ്ടാഴി സ്വദേശികൾ – 6 പേർ
കാവശ്ശേരി, കിഴക്കഞ്ചേരി, മാത്തൂർ, കണ്ണാടി, പെരുമാട്ടി സ്വദേശികൾ – 5 പേർ വീതം
അകത്തേത്തറ, വിളയൂർ, നെന്മാറ, അനങ്ങനടി, എലപ്പുള്ളി, പട്ടാമ്പി, മുണ്ടൂർ സ്വദേശികൾ- 4 പേർ വീതം
ചെർപ്പുളശ്ശേരി, കൊല്ലങ്കോട്, പട്ടഞ്ചേരി, കോട്ടായി, ലക്കിടി – പേരൂർ കോട്ടോപ്പാടം, പല്ലശ്ശന, പട്ടിത്തറ സ്വദേശികൾ – 3 പേർ വീതം
ഷോളയൂർ, കൊടുവായൂർ, തെങ്കര, മേലാർകോട്, വല്ലപ്പുഴ, എലവഞ്ചേരി, വടക്കഞ്ചേരി, കരിമ്പുഴ, മുതുതല, പിരായിരി, കടമ്പഴിപ്പുറം സ്വദേശികൾ – 2 പേർ വീതം
കാരാക്കുറുശ്ശി, കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി, കൊടുമ്പ്, നാഗലശ്ശേരി, തരൂർ, നല്ലേപ്പിള്ളി, തച്ചമ്പാറ, മുതലമട, പരുതൂർ, വെള്ളിനേഴി, കുഴൽമന്ദം, കുലുക്കല്ലൂർ, കപ്പൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4997 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിലും 4 പേർ തിരുവനന്തപുരം, 2 പേർ കണ്ണൂർ, 34 പേർ തൃശ്ശൂർ, 11 പേർ കോഴിക്കോട്, 52 പേർ എറണാകുളം, 83 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്