പാലക്കാട് ജില്ലയിൽ ഇന്ന് 463 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
349 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 25) 463 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 255 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 199 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 7 പേർ , 2 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 349 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ- 29 പേർ
മണ്ണാർക്കാട് സ്വദേശികൾ- 25 പേർ
കാഞ്ഞിരപ്പുഴ സ്വദേശികൾ- 23 പേർ
ഒറ്റപ്പാലം സ്വദേശികൾ- 22 പേർ
പരുതൂർ, പുതുപ്പരിയാരം, കിഴക്കഞ്ചേരി സ്വദേശികൾ – 19 പേർ വീതം
പട്ടാമ്പി, ഷോർണൂർ, തിരുവേഗപ്പുറ സ്വദേശികൾ- 17 പേർ വീതം
ചെർപ്പുളശ്ശേരി, വല്ലപ്പുഴ, ഷൊർണൂർ സ്വദേശികൾ- 13 പേർ വീതം
കൊടുമ്പ്, കൊപ്പം സ്വദേശികൾ- 12 പേർ വീതം
പട്ടാമ്പി, തച്ചമ്പാറ, വാണിയംകുളം സ്വദേശികൾ-10 പേർ വീതം
ചാലിശ്ശേരി, കോട്ടായി സ്വദേശികൾ-9 പേർ വീതം
തെങ്കര, കടമ്പഴിപ്പുറം, ഓങ്ങല്ലൂർ, വെള്ളിനേഴി സ്വദേശികൾ – 8 പേർ
കരിമ്പ, കൊല്ലങ്കോട്, കുമരംപുത്തൂർ സ്വദേശികൾ -7 പേർ വീതം
അമ്പലപ്പാറ, കരിമ്പുഴ, പുതുശ്ശേരി സ്വദേശികൾ-6 പേർ വീതം
കണ്ണമ്പ്ര, തിരുവേഗപ്പുറ, മേലാർകോട്, നെല്ലായ, തരൂർ, അകത്തെതറ, കുലുക്കല്ലൂർ സ്വദേശികൾ – 5 പേർ വീതം
പട്ടിത്തറ, കോട്ടോപ്പാടം, വടകരപ്പതി, ചിറ്റൂർ തത്തമംഗലം നഗരസഭ, അലനല്ലൂർ, തിരുമിറ്റക്കോട്, ശ്രീകൃഷ്ണപുരം, കുത്തനൂർ സ്വദേശികൾ- 4 പേർ വീതം
മുണ്ടൂർ, വിളയൂർ, കോങ്ങാട്, മുതുതല, വണ്ടാഴി, പിരായിരി, ആനക്കര സ്വദേശികൾ – 3 പേർ വീതം
പുതുനഗരം, തൃക്കടീരി, കാരാകുറിശ്ശി, കണ്ണാടി, മരുതറോഡ്, കൊഴിഞ്ഞാമ്പാറ, മാത്തൂർ, ക പ്പൂർ, പെരിങ്ങോട്ടുകുറിശ്ശി, എരുത്തേമ്പതി സ്വദേശികൾ – 2 പേർ വീതം
എലപ്പുള്ളി, അഗളി, മുതലമട, ചളവറ, പൊൽപ്പുള്ളി, കേരളശ്ശേരി, കൊടുവായൂർ, പല്ലശ്ശന, തൃത്താല, എലവഞ്ചേരി, നാഗലശ്ശേരി, തച്ചനാട്ടുകര, ആലത്തൂർ, അനങ്ങനടി, കാവശ്ശേരി, എരിമയൂർ, ലക്കിടി പേരൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4874 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ ആലപ്പുഴ, 4 പേർ തിരുവനന്തപുരം, അഞ്ച് പേർ കണ്ണൂർ, 33 പേർ തൃശ്ശൂർ, 8 പേർ കോഴിക്കോട്, 50 പേർ എറണാകുളം, 82 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.