ഒറ്റപ്പാലം: നഗര വികസനത്തിനും, ഗതാഗതത്തിനും തടസ്സമായി നിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ അനന്ത.
സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി കൈയ്യേറി പതിറ്റാണ്ടുകളായി കൈവശംവക്കുകയും, പാട്ട കലാവധി കഴിഞ്ഞും ഒഴിയാതിരിക്കുകയും ചെയ്ത ഭൂമിയിൽ നിലനിൽക്കുന്ന കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്.
ഒറ്റപ്പാലെത്തെകേരള ബാങ്ക് കെട്ടിടം കയ്യേറ്റ പട്ടികയിൽ ഉണ്ടെങ്കിലും അധികാര സ്വാധീനത്തിന്റെ മറവിൽ ആർക്കും സംരക്ഷിക്കപ്പെടുകയാണ്
നഗരത്തിനുള്ളിൽ പ്രധാന പാതയിൽ അൽ ഫൈഡ് എന്ന സ്ഥാപനത്തിന്റെ കെട്ടിടമാണ് ഇന്നലെ റവന്യു അധികൃതരും പോലീസും ചേർന്ന് യന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചു മാറ്റിയത്.
മേൽപ്പറഞ്ഞ സ്ഥാപനം ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇവർ ഇതിന് തയ്യാറായില്ല.