പാലക്കാട്‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ ബുധനാഴ്ച ബഹുജന കൂട്ടായ്മ നടത്തും. വൈകിട്ട് അഞ്ചിനാണ് കൂട്ടായ്മ. കേന്ദ്ര ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് കേരളത്തിലെ വികസന പദ്ധതികളെ അട്ടിമറിക്കുന്ന നീക്കത്തിനെതിരെയാണ് എൽഡിഎഫ് പ്രതിഷേധം. ജില്ലയിൽ 95 കേന്ദ്രങ്ങളിൽ നടക്കുന്ന കൂട്ടായ്മയിൽ എൽഡിഎഫ് നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.