ആലത്തൂർ
പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികൾ ഉൾപ്പെടെ ഏഴുപേർ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച തെക്കുമുറി കുന്നംപറമ്പ് അജിത, ബിന്ദു ശശി, ബിജെപി പ്രവർത്തകരായ കുന്നംപറമ്പ് രാഘവൻ, മന്ദ്യംകോട് സജീവ്, കൃഷ്ണൻ, മണി, സുഭാഷ് എന്നിവരാണ് ബിജെപിയുടെ വർഗീയ ജനദ്രോഹ നിലപാടിൽ പ്രതിഷേധിച്ച് രാജിവച്ചത്.
സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഇവർ അറിയിച്ചു.
രാജിവച്ചു വന്നവരെ കെ ഡി പ്രസേനൻ എംഎൽഎ സ്വീകരിച്ചു. എ ശശികുമാർ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി സി ഭവദാസൻ, സി സുരേഷ് ബാബു, സി രാഘവൻ, എസ് ഗോപി എന്നിവർ സംസാരിച്ചു. കെ ഗംഗാധരൻ സ്വാഗതവും വി ചന്ദ്രൻ നന്ദിയും
പറഞ്ഞു.