രണ്ടര വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് നഷ്ടപരിഹാരം ലഭിച്ചത്
പാലക്കാട്,
മസ്കത്ത്: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് രണ്ടു കോടി രൂപ നഷ്ടപരിഹാരം. രണ്ടര വർഷം നീണ്ട നിയമപോരാട്ടത്തിെനാടുവിലാണ് പാലക്കാട് സ്വദേശി സമദിന് ആശ്വാസമായി അപ്പീൽ കോടതി നഷ്ടപരിഹാരം വിധിച്ചത്.
2017 നവംബർ 16നാണ് പട്ടാമ്പി തണ്ണീർകോട് സ്വദേശിയായ ചീരാംപറമ്പിൽ സമദ് സിനാവിൽ അപകടത്തിൽ പെട്ടത്. തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന സമദ് ജോലിസ്ഥലത്തുനിന്ന് പോകുേമ്പാൾ പിന്നിൽനിന്നു വന്ന വാഹനം ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സമദിനെ ആദ്യം സിനാവ് ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പിന്നീട് ഖൗല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തലക്കും നെഞ്ചിലും സാരമായി പരിക്കേറ്റ സമദ് മൂന്നു മാസത്തിലധികം ഖൗല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെൻറിലേറ്ററിെൻറ സഹായത്തോടെയായിരുന്നു ആദ്യത്തെ ഒരു മാസം ജീവൻ നിലനിർത്തിയത്. നൂറുദിവസത്തെ ആശുപത്രി വാസത്തിനുശേഷം സമദിനെ 2018 ഫെബ്രുവരി 27ന് സ്ട്രെച്ചറിെൻറ സഹായത്തിൽ ഡോക്ടർ, നഴ്സ് അകമ്പടിയോടെ തുടർ ചികിത്സക്കായി മംഗലാപുരത്തെ യൂണിറ്റി ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി.