പാലക്കാട്: നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി പൊതുസ്ഥലത്ത് പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാം, സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യവ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതിപത്രം വാങ്ങേണ്ടതും അത് വരണാധികാരിയുടെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്പാകെ മൂന്നു ദിവസത്തിനകം സമർപ്പിക്കണം.
മോട്ടോർ വാഹനനിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, പ്രകടനം നടക്കുന്പോൾ രാഷ്ട്രീയകക്ഷിയുടെയോ സ്ഥാനാർത്ഥിയുടെയോ വാഹനത്തിൽ തെരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവ പ്രദർശിപ്പിക്കാം.