പാലക്കാട്: ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും. ജില്ലാ പഞ്ചായത്തിലേക്കായി സമർപ്പിച്ച പത്രികകൾ കളക്ടറേറ്റിലും നഗരസഭ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിൽ സമർപ്പിച്ചിട്ടുള്ളവ അതത് വരണാധികാരികളുടെ നേതൃത്വത്തിലും പരിശോധിക്കും. നാമനിർദേശ പത്രികകൾ 20, 23 എന്നീ പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് മൂന്നുവരെ പിൻവലിക്കാവുന്നതാണ്