തദ്ദേശ തിരഞ്ഞെടുപ്പ്: അവസാന ദിനം ലഭിച്ചത് 5303 നാമനിര്‍ദ്ദേശ പത്രികകള്‍
ജില്ലയിൽ ആകെ ലഭിച്ചത് 13733 നാമനിർദേശ പത്രികകൾ
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിനമായ ഇന്ന് (നവംബര്‍ 19) ജില്ലയില്‍ മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 5303 നാമനിര്‍ദ്ദേശപത്രികകള്‍. നഗരസഭകളില്‍ 774 ഉം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 78 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 514 ഉം ഗ്രാമപഞ്ചായത്തുകളില്‍ 3937 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്. ജില്ലയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിലായി 13733 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ഇതോടെ ജില്ലയിൽ നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായി.
ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് ലഭിച്ച 78 ഉൾപ്പെടെ ഇതുവരെ 178 നാമനിർദ്ദേശ പത്രികകൾ ലഭിച്ചു.
നഗരസഭകളിൽ ഇന്ന് ലഭിച്ച 774 എണ്ണം ഉൾപ്പെടെ ഇതുവരെ ലഭിച്ചത് 1749 നാമനിർദേശ പത്രികകളാണ്.
ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് അവസാനദിനം ലഭിച്ചത് 514 നാമനിർദ്ദേശ പത്രികകളാണ്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെതടക്കം ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ ലഭിച്ച നാമനിർദേശപത്രിക 1225 ആയി.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ അവസാന ദിവസം ലഭിച്ചത് 3937 നാമനിർദേശപത്രികകളാണ്. മൊത്തം 10581 നാമനിർദേശ പത്രികകളാണ് ഗ്രാമപഞ്ചായത്തുകളിൽ ലഭിച്ചത്.
ഇതോടെ നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട ആദ്യ ദിനമായ നവംബർ 12 മുതൽ നവംബർ 19 വരെയുള്ള ദിവസങ്ങളിലായി ജില്ലയിൽ ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകളിലായി 13733 നാമനിർദേശ പത്രികകളാണ് ലഭിച്ചത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്