ഷൊർണൂർ: ഷൊർണൂരിൽ അന്പതുലക്ഷം രൂപ ചെലവിൽ തുടങ്ങിയ ഡയാലിസിസ് യൂണിറ്റിന്റെ യന്ത്രസാമഗ്രികൾ നശിക്കുന്നതായി പരാതി. സാങ്കേതികതടസങ്ങളാണ് ഷൊർണൂരിലെ ഡയാലിസിസ് യൂണിറ്റിന് ശനിദശയായത്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷമാണ് ഡയാലിസിസ് യൂണിറ്റ് ഷൊർണൂരിന് ലഭിച്ചത്. യന്ത്രസാമഗ്രികൾ ഉൾപ്പെടെ യുള്ളവ സജ്ജമാക്കിയശേഷമാണ് സാങ്കേതിക തടസത്തിൽ കുടുങ്ങി യൂണിറ്റ് പ്രവർത്തനക്ഷമമാകാതെ കിടക്കുന്നത്. സിഎച്ച് സിയിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിനു സർക്കാർ അനുമതി നല്കാത്തതാണ് പ്രധാന തടസം. നൂറുക്കണക്കിന് രോഗികളാണ് ഇവിടെ ഡയാലിസിസിനായിഅപേക്ഷ നല്കി ചികിത്സയ്ക്കു കാത്തിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഡയാലിസിസിന് നിരവധി രോഗികളാണ് സർക്കാർ ആശുപത്രികളിൽ കാത്തിരിക്കുന്നത്.