പാലക്കാട് ജില്ലയിൽ ഇന്ന് 424 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
506 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 11) 424 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 260 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 158 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 506 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 68 പേർ
ഒറ്റപ്പാലം സ്വദേശികൾ- 31 പേർ
തിരുമിറ്റക്കോട്, കോട്ടായി സ്വദേശികൾ-18 പേർ വീതം
വടക്കഞ്ചേരി സ്വദേശികൾ- 17 പേർ
ഓങ്ങല്ലൂർ സ്വദേശികൾ- 15 പേർ
തിരുവേഗപ്പുറ, പുതുപ്പരിയാരം സ്വദേശികൾ- 13 പേർ വീതം
ഷൊർണൂർ, മണ്ണാർക്കാട് സ്വദേശികൾ- 11 പേർ വീതം
തരൂർ, തൃത്താല,വണ്ടാഴി സ്വദേശികൾ – 8 പേർ
അഗളി, മങ്കര, നെല്ലായ സ്വദേശികൾ-7 പേർ വീതം
വല്ലപ്പുഴ, പുതുശ്ശേരി, നാഗലശ്ശേരി, കുലുക്കല്ലൂർ, കപ്പൂർ, പട്ടാമ്പി, പിരായിരി സ്വദേശികൾ – 6 പേർ വീതം
കൊപ്പം, കാവശ്ശേരി, മരുതറോഡ്, പുതുക്കോട്, പെരുവമ്പ്, ലക്കിടി പേരൂർ സ്വദേശികൾ – 5 പേർ വീതം
മുതലമട, പരുതൂർ, മുതുതല, ചെർപ്പുളശ്ശേരി, കൊല്ലങ്കോട്, കുമരംപുത്തൂർ, മാത്തൂർ സ്വദേശികൾ- 4 പേർ വീതം
അകത്തെതറ, തെങ്കര, അലനല്ലൂർ, എലപ്പുള്ളി, വിളയൂർ സ്വദേശികൾ – 3 പേർ വീതം
അനങ്ങനടി, കുത്തനൂർ, തേങ്കുറിശ്ശി, അമ്പലപ്പാറ, പുതുനഗരം, കിഴക്കഞ്ചേരി, അയിലൂർ, പെരിങ്ങോട്ടുകുറിശ്ശി, എരിമയൂർ, വാണിയംകുളം, കുഴൽമന്ദം, കാഞ്ഞിരപ്പുഴ, കണ്ണാടി സ്വദേശികൾ – 2 പേർ വീതം
തൃക്കടീരി, എലവഞ്ചേരി, നെല്ലിയാമ്പതി, നെന്മാറ, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ-തത്തമംഗലം, പട്ടഞ്ചേരി, ആലത്തൂർ, തച്ചനാട്ടുകര, കാരക്കുറിശ്ശി, നല്ലേപ്പിള്ളി, ആനക്കര, കണ്ണമ്പ്ര, കോങ്ങാട്, ചാലിശ്ശേരി, കരിമ്പ, വടവന്നൂർ, പറളി, പെരുമാട്ടി, കോട്ടോപ്പാടം, പൊൽപ്പുള്ളി,കൊടുമ്പ്, കൊടുവായൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6208 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 40 പേർ തൃശ്ശൂർ, 23 പേർ കോഴിക്കോട്, 30 പേർ എറണാകുളം, 81 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്.