സഖാവ് എം നാരായണൻ നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റി. ഞായറാഴ്ച്ച രാവിലെ അഞ്ചോടെയാണ് മരിച്ചത്. ദീർഘകാലം പാർടി ജില്ലാ കമ്മിറ്റി അംഗമായും
പാലക്കാട് ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ പാർടി ഏരിയ കമ്മിറ്റിയംഗവും, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും, പാലക്കാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്.