ഫോറസ്റ്റ് ഡ്രൈവര്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 18,19,24 തിയ്യതികളില്‍
ഫോറസ്റ്റ് വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 120/2017) തിരഞ്ഞെടുപ്പിനായി 2019 ആഗസ്റ്റ് 26 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും എറണാകുളം ചോറ്റാനിക്കര ഗവ.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നവംബര്‍ 18,19,24 തിയ്യതികളില്‍ രാവിലെ ആറുമുതല്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ് / പ്രൊഫൈല്‍ മെസേജ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശപ്രകാരം ഒറിജിനല്‍ ലൈസന്‍സ്, ഡ്രൈവിംങ്ങ് പര്ട്ടിക്കുലേഴ്സ് സഹിതം അന്നേദിവസം രാവിലെ ആറിനകം ടെസ്റ്റിന് 24 മണിക്കൂര്‍ മുമ്പ് എടുത്ത കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വെരിഫിക്കേഷന് കേന്ദ്രത്തില്‍ എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉള്ള വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
തൊഴിലാളികള്‍ രേഖകള്‍ നല്‍കണം
കേരള ബീഡിചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് വാങ്ങുന്നവര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്ഷന് പെയ്മെന്റ് ഓര്‍ഡറിന്റെ കോപ്പിയും, ഇ.പി.എഫ് പെന്ഷന് ലഭിക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ ഏപ്രില്‍ 2020 മുതലുള്ള പേജിന്റെ കോപ്പിയും നവംബര്‍ പതിനഞ്ചിനകം എത്തിക്കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0497 2706133
മലമ്പുഴ വനിത ഐ.ടി.ഐ മൂന്നാഘട്ട അലോട്ട്മെന്റ്
മലമ്പുഴ വനിത ഐ.ടി.ഐ യില്‍ 2020 അഡ്മിഷന് അപേക്ഷിച്ചവരില്‍ നിന്നും അര്‍ഹരായവരുടെ മൂന്നാംഘട്ട അലോട്ട്മെന്റ് നവംബര്‍ പത്ത്, പതിനൊന്ന് തിയ്യതികളിലായി വനിതാ ഐ.ടി.ഐ യില്‍ നടത്തും. അര്‍ഹരായവര്‍ക്ക് രജിസ്റ്റേര്‍ഡ് മൊബൈലില്‍ സന്ദേശം അയച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ – 0491 2815181, 9495017973
ഐ.ടി.ഐ പ്രവേശനം
വാണിയംകുളം ഗവ.ഐ.ടി.ഐ യില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ എതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ പതിനൊന്നിന് 10 മണിക്ക് ഐ.ടി.ഐ യില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ – 9447986029
ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമിക്ക് അപേക്ഷിക്കാം
(അട്ടപ്പാടി ബ്ലോക്ക് ഒഴികെ) വിവിധ പട്ടികവര്‍ഗ്ഗ കോളനികളിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് നെല്ലിയാമ്പതി പഞ്ചായത്തിലെ പുല്ലുകാട് കോളനിയില്‍ സര്‍ക്കാര്‍ ഭൂമി ലഭ്യമായിട്ടുണ്ട്. ഭൂമി ഒരേക്കര്‍ വീതം പതിച്ചു ലഭിക്കുന്നതിന് നെല്ലിയാമ്പതിക്ക് പുറത്ത് താമസിക്കുന്ന സമീപ പഞ്ചായത്തുകളിലെ ഭൂരഹിത പട്ടികവര്‍ഗ്ഗക്കാരില്‍ സമ്മതമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ട്രൈബല്‍ എക്സ്റ്റെന്ഷന് ഓഫീസുകളില്‍ നിന്നും ലഭിക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ പത്ത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് – 9496070366, ചിറ്റൂര്‍ – 9496070367, കൊല്ലങ്കോട് – 9496070390 എന്നീ ട്രൈബല്‍ എക്സ്റ്റെന്ഷന് സെന്ററുകളുമായി ബന്ധപ്പെടണം.