പാലക്കാട് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയത് അഴിമതി മാത്രമാണെന്ന് എൽഡിഎഫ് ആരോപിച്ചു. വാഗ്ദാനങ്ങൾ പാലിക്കാതെ സർവ മേഖലയിലും ദുരിതംമാത്രമാണ് ബിജെപി ഭരണസമിതി സമ്മാനിച്ചതെന്നും എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണസമിതിയുടെ വാഗ്ദാനലംഘനവും അഴിമതിയും പൊള്ളത്തരങ്ങളും തുറന്നുകാട്ടുന്ന കുറ്റപത്രം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് പ്രകാശനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ വിജയൻ, ടി കെ നൗഷാദ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ജനതാദൾ(എസ്) മണ്ഡലം പ്രസിഡന്റ് കെ ബഷീർ, എൻസിപി മണ്ഡലം പ്രസിഡന്റ് കബീർ വെണ്ണക്കര എന്നിവരും പങ്കെടുത്തു.