Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നവീകരിച്ച വടതോട് കുളം മന്ത്രി ഉദ്ഘാടനം ചെയ്തു

Palakkad News by Palakkad News
6 years ago
in CHITTUR
0
നവീകരിച്ച വടതോട് കുളം മന്ത്രി ഉദ്ഘാടനം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നവീകരിച്ച വടതോട് കുളം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വടതോട് കുളത്തിന്റെ ഉദ്ഘാടനം കൃഷി, മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ ഉദ്ഘടാനം ചെയ്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കാര്‍ഷിക മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുകയും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കുകയുംചെയ്തു. കേരളത്തിലാദ്യമായി വയനാട് സെന്റര്‍ ഓഫ് എക്സലന്‍സ് ആരംഭിക്കാന്‍ പോവുന്നതായും മന്ത്രി പറഞ്ഞു.

കൃഷിയും അതിനോടനുബന്ധിച്ച് വരുന്ന പരിസ്ഥിതിയും കൂടെ ചേരുന്നതാണ് കാര്‍ഷികമേഖല. കൃഷി ഇല്ലാതായതോടെ അതിനോടനുബന്ധിച്ചുള്ള തണ്ണീര്‍തടങ്ങള്‍, നീര്‍ച്ചാലുകള്‍, കുളങ്ങള്‍ എല്ലാം തന്നെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ നെല്‍കൃഷിതിരിച്ചു വരാന്‍ തുടങ്ങിയപ്പോള്‍ ഇതെല്ലാം തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. സമീപ കാലത്തൊന്നും നടക്കാത്ത പ്രവര്‍ത്തനങ്ങളാണ് മണ്ണ്സംരക്ഷണ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. 2016 ല്‍ പച്ചക്കറി ഉത്പാദനം 6.28 ലക്ഷം ടണ്ണായിരുന്നെങ്കില്‍ 2020 ല്‍ അത് 14.77 ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. നെല്ലുല്‍പാദനം 2016 ല്‍ 6.2 ലക്ഷം ടണ്‍ ആയിരുന്നത് ഇന്ന് എട്ട് ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ സാധിച്ചു . എല്ലാ മേഖലയിലും ഉല്‍പാദന വര്‍ധനവ് ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വികസനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമാണ് കാര്‍ഷികമേഖലയെ കൂടുതല്‍ മുന്നോട്ടു നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘പാലക്കാട് വരള്‍ച്ചാ നിവാരണം കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെ’ എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് വടതോട്, ഒറവ്, പെരുമ്പാടി കൂവല, കരിപ്പാലി പാടശേഖരങ്ങളുടെ തലക്കുളമായ വടതോട് കുളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 49,18000 രൂപയാണ് ചെലവഴിച്ചത്. കുളത്തില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും പൂര്‍ണമായും നീക്കംചെയ്ത് മൂന്ന് മീറ്ററോളം ആഴം കൂട്ടി, വശങ്ങളില്‍ കരിങ്കല്ല് ഉപയോഗിച്ച് പാര്‍ശ്വഭിത്തി, ജനങ്ങള്‍ക്ക് കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കായി പടവുകള്‍, റാമ്പ് എന്നിവ നിര്‍മ്മിച്ചു. കുളം നവീകരണത്തിലൂടെ ഏകദേശം 119.67 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കപ്പെടുന്നതിനും വേനല്‍ക്കാലത്ത് മൂലത്തറ മെയിന്‍ കനാലില്‍ നിന്നുള്ള വെള്ളം സംഭരിക്കുന്നതിനും സമീപപ്രദേശത്തെ 222 ഹെക്ടറോളം വരുന്ന വിവിധയിനം കൃഷികള്‍ക്ക് ഉപയോഗിക്കുന്നതിനും സാധിക്കും. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് കുളത്തിന് പരിസരത്ത് നടന്ന പ്രാദേശിക പരിപാടിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയശ്രീ, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍, മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ സുബ്രഹ്മണ്യന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്

Previous Post

കുമരംപുത്തൂർ കോപറേറ്റീവ് ഹൗസിങ് സൊസൈറ്റി കരിമ്പ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Next Post

സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കാം

Palakkad News

Palakkad News

Next Post
സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News