പാലക്കാട്: അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലഘട്ടത്തിലെ 1 അഴിമതികള്‍ അന്വേഷിക്കുക, ബീനിഷ് കോടിയേരിയുടെ പണ സ്രോതസ്സ് അന്വേഷിക്കുക, കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഎംപി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിനുമുമ്പില് ധര്‍ണ നടത്തി. യുഡിഎഫ് ജില്ലാ ചെയര്മാന് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എസ് അനില്‍കുമാര്‍, പി കലാധരന്‍, കെ അരവിന്ദാക്ഷന്, അബുവറോടന്, ഗോപാലകൃഷ്ണന്, പി കെ ഭക്തന്, കുഞ്ഞുമോന്, വാസുദേവന്‍ കുത്തനൂര്‍ എന്നിവര്‍ സംസാരിച്ചു.