കെ ജി ഒ യു കലക്ട്രേറ്റ് ധര്‍ണ നടത്തി
പാലക്കാട്: ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കുന്നതില്‍ പ്രതിഷേധിച്ച് കേരള ഗസ്റ്റഡ് ഓഫീസേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെ ജി ഒ യു സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. ചന്ദ്രമൗലീശ്വരന്‍ അധ്യക്ഷനായി. ശിവകുമാര്‍, അഡ്വ പി എ പത്മകുമാര്‍, ഇ എം വാസു, എസ് രാമഭദ്രന്, സുബൈര്‍കുട്ടി, സാദീഖ്അലി എന്നിവര്‍ പ്രസംഗിച്ചു.