ദേശീയ പാതയുടെ നിർത്തിവെച്ച നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന ആവശ്യവുമായി സിപിഐ(എം) പ്രക്ഷേഭം, വടക്കഞ്ചേരി മുതൽ പട്ടിക്കാട് (തൃശൂർ) വരെ.
വടക്കഞ്ചേരിയിൽ നടന്ന പ്രക്ഷോഭം പാർടി ജില്ലാ സെക്രട്ടറി സ.സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി– -മണ്ണുത്തി ദേശീയപാതയുടെ തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രക്ഷോഭം സംഘടിപ്പിക്കും. തകർന്നിട്ട് മാസങ്ങളായിട്ടും റോഡ് നന്നാക്കാൻ കേന്ദ്രസർക്കാർ താൽപര്യം കാണിക്കുന്നില്ല.പാലക്കാട്, -തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായാണ് പ്രക്ഷോഭം നടത്തുന്നത്. വടക്കഞ്ചേരി മുതൽ വാണിയമ്പാറവരെ പാലക്കാട് ജില്ലാ കമ്മിറ്റിയും വാണിയമ്പാറ മുതൽ പട്ടിക്കാട് വരെ തൃശൂർ ജില്ലാ കമ്മിറ്റിയും അണിനിരക്കും. വടക്കഞ്ചേരിയിൽ പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ കണ്ണിചേരും. 50 മീറ്റർ ഇടവിട്ട് കോവിഡ് മാനദണ്ഡപ്രകാരം അഞ്ചു പേർ വീതമാണ് സമരത്തിൽ അണിനിരക്കുക.