4 മ
77 ക
പാലക്കാട് സുബൈർ വധക്കേസിൽ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു. രമേശ്, അറുമുഖൻ, ശരവണൻ എന്നിവരെ ചിറ്റൂർ സബ് ജയിലലടയ്ക്കും. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരം തീർക്കുകയായിരുന്നെന്നാണ് റിമാൻഡ് റിപ്പോർട്ട്. രമേശിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
മണ്ണുക്കാട് കോരയാറിൽ പൂഴ്ത്തിവച്ച നിലയിൽ സുബൈറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ ഇന്നലെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആറിൽ പൂഴ്ത്തിവച്ച നിലയിൽ നാല് വടിവാളുകളാണ് കണ്ടെടുത്തത്. തെളിവെടുപ്പിനിടെ നാല് വടിവാളുകളും പ്രതികൾ പൊലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു.