പത്തിരിപ്പാല ഗവൺമെന്റ് സ്കൂൾ വിദ്യാർഥികളെ രക്ഷിതാക്കളുടെയോ സ്കൂൾ അധികൃതരുടേയോ അനുവാദം ഇല്ലാതെ കടത്തിക്കൊണ്ടുപോയി രാഷ്ട്രീയ സമരങ്ങൾക്ക് ഉപയോഗപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ദേശീയ ബാലാവകാശ കമ്മീഷനും, കേരള പോലീസ് മേധാവിക്കും പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് പ്രതിഷേധ പരിപാടിയ്ക്ക് പങ്കെടുപ്പിച്ചത്.