നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ
പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജി വക്കണമെന്ന്
ആവശ്യപ്പെട്ട്
പാലക്കാട് നഗരത്തിൽ യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചു മന്ത്രി
ശിവൻകുട്ടിയുടെ കോലം കത്തിച്ചുപ്രതിഷേധിച്ചു
യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു
ജനാധിപത്യത്തിന്റെ ധാർമിക ബോധം ഉൾക്കൊണ്ടു മന്ത്രി ശിവൻകുട്ടി രാജി
വക്കണമെന്നും ഇടതു പക്ഷ സർക്കാരിനേറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതി
വിധി എന്നും പ്രശാന്ത് ശിവൻ പറഞ്ഞു
നവീൻ വടക്കന്തറ, എം മനോജ്, R. ദിനേശ്, S വിഷ്ണുപ്രസാദ്, R.ഗോകുൽ,
S.ശരവണൻ എന്നിവർ നേതൃത്വം നൽകി.