യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ഡിസിസിക്ക് അധികാരമില്ല”; സദ്ദാം ഹുസൈന്
യൂത്ത്കോണ്‍ഗ്രസില്‍ നിന്ന് സസ്പെൻഡ് ചെയ്യാൻ ഡിസിസിക്ക് അധികാരമില്ലെന്ന് സദ്ദാം ഹുസൈൻ. ദേശീയ, സംസ്ഥാന നേതൃത്വമാണ് തനിക്കെതിരെ നടപടിയെടുക്കേണ്ടതെന്നും സദ്ദാം ഹുസൈൻ പറഞ്ഞു.ഡിസിസിയുടെ നടപടി എ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തിലാണ്.
നടപടിക്കെതിരെ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും സദ്ദാം ഹുസൈൻ വ്യക്തമാക്കി.തന്റെ അയോഗ്യത എന്തെന്ന് ഷാഫി പറമ്ബില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നോമിനേഷൻ തള്ളുന്നതില്‍ ജില്ല, സംസ്ഥാന നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് ഷാഫി അനുകൂലികളുടെ വാദം. സദ്ദാമിന് എതിരെ നേരത്തെ ഉയര്‍ന്ന സാമ്ബത്തിക തിരിമറിയിലെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോമിനേഷൻ തള്ളിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം.