സമരാനുസ്മരണ യാത്രക്ക് മണ്ണാർക്കാട് സ്വീകരണം നൽകി
മണ്ണാർക്കാട് : ‘മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം’ എന്ന തലക്കെട്ടിൽ മലബാർ സമര അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്രക്ക് മണ്ണാർക്കാട് സ്വീകരണം നൽകി. പരിപാടിയിൽ കോഓർഡിനേറ്റർ മുജീബ് മുഖ്യ പ്രഭാഷണം നടത്തി.
ലോകശ്രദ്ധയാകർഷിച്ച മലബാർ വിപ്ലവത്തിന് ഒരു നൂറ്റാണ്ട് തികയുമ്പോൾ സമര പോരാട്ടവും സമര
നായകരും
ജനഹൃദയങ്ങളിൽ ആവേശമായി ഇന്നും നിലകൊള്ളുന്നു. മറുഭാഗത്ത് ജന നായകരെ ഇകഴ്ത്തി കൊണ്ടു ചരിത്രസംഭവങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാരം.ഈ വിപ്ലവത്തെ മലബാർ കലാപം എന്ന് മുദ്ര കുത്തുന്നതും കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് മാപ്പിള രക്തസാക്ഷികളെ നീക്കം ചെയ്തതും അതിന്റെ ഭാഗമാണ് എന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ മലബാർ സമര ചരിത്ര പുസ്തകങ്ങളുടെ ശേഖരവുമായി പുസ്തകവണ്ടിയും
അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന തെരുവുനാടകവും
മലബാർ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാക്കിയ പുസ്തകം വണ്ടിയും
സമര സ്മരണകളുണർത്തുന്ന പാട്ടു വണ്ടിയും യാത്രയിൽ അണിനിരന്നു.
പരിപാടിക്ക് പ്രോഗ്രാം കോർഡിനേറ്റർ കബീർ വല്ലപ്പുഴ, ജലീൽ ഷൊർണൂർ മുജീബ് കുന്നത്ത് എന്നിവർ നേതൃത്വം നൽകി.