നെന്മാറ. ലോകാരോഗ്യദിനാചരണത്തോടനുബന്ധിച്ച് നെന്മാറ സി.എച്ച്.സി യിൽ പ്രശ്നോത്തരി മത്സരവും, ബോധവത്ക്കരണ ക്ലാസും ൺ, ദിനാചരണപ്രതിജ്ഞയും നടന്നു.
സൂപ്രണ്ട് Dr.ജയന്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആരോഗ്യമുള്ള നല്ല നാളേയ്ക്കായി വായുവും, വെള്ളവും, ആഹാരവും ശുദ്ധമാക്കാം, പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം പരമാവധി കുറയ്ക്കാം., വ്യായാമം ദിനചര്യയുടെ ഭാഗമാക്കാം എന്നീ സന്ദേശങ്ങൾ നൽകിക്കൊണ്ട് Dr.ഹസീന പൊതുജനങ്ങൾക്കായി ബോധവത്ക്കരണ ക്ലാസ്സെടുത്തു.
തുടർന്ന് ആഷാ പ്രവർത്തകർക്കായി നടന്ന പ്രശ്നോത്തരി മത്സരം ഹെൽത്ത് ഇൻസ്പെക്ടർ ജോബ് നയിച്ചു. വല്ലങ്ങി സബ് സെന്റർ, പി.പി യൂണിറ്റ് എന്നീ ഉപകേന്ദ്രങ്ങളിലെ ആഷാപ്രവർത്തകരായ ഗീത ,ദമയന്തി, തുളസി ,സരിത എന്നിവർ യഥാക്രമം ഒന്നും ,രണ്ടും സ്ഥാനങ്ങൾ നേടി .
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അരവിന്ദ് ,സുമിനി ,ഷീജ എന്നിവർ ഈ പരിപാടിക്ക് നേതൃത്വം നൽകി.
(വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.)