സാന്ത്വന പരിചരണ സന്ദേശവുമായി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ
എടത്തനാട്ടുകര : മാറാ രോഗങ്ങൾ കൊണ്ടും വിവിധ ക്യാൻസറുകളാലും കിടപ്പിലായ രോഗികൾക്ക് സ്വാന്ത്വന പരിചരണം നൽകുന്നതിനെക്കുറിച്ച് വിദ്യാർത്ഥി യുവജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു.ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റീവ് കെയറുമായി സഹകരിച്ച് സാന്ത്വന സന്ദേശം പാലിയേറ്റീവ് ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ചു.
വെബിനാർ മുൻ ഐ.എം.എ ദേശീയ പ്രസിഡൻറ് ഡോ: വി.യു. സീതി ഉദ്ഘാടനം ചെയ്തു. പാലിയം ഇന്ത്യ ചെയർമാൻ പത്മശ്രീ ഡോ എം.ആർ രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളായ ഡോ: സാമുവൽ കോശി, ഡോ: ശശിധരൻ , ഡോ: നിളാർ മുഹമ്മദ് ഡോ:കൊച്ചു .എസ്. മണി, ഡോ. അബൂബക്കർ തയ്യിൽ , പ്രിൻസിപ്പൽ കെ.കെ രാജ്കുമാർ ,കുറ്റീരി മാനുപ്പ, പി.ടി.എ.മൂസു ,കെ .വി മുസ്തഫ, സി.സക്കീർ ,സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ ,ഷൈജൽ.കെ, എന്നിവർ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ ബോധവൽക്കരണ മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 740 പേർ പങ്കെടുത്തു.മത്സരത്തിൽ നിസ്മൽ.ടി.എം കാപ്പുപറമ്പ്, നേഹ. ടി.കെ എടത്തനാട്ടുകര, സാലിഫ .എം പയ്യോളി എന്നിവർ ഒന്ന്,രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി.
ട്രൂപ്പ് ലീഡർ കെ. ശരത്,കമ്പനി ലീഡർ ഷഹന കെ, ഹംദാൻ പി.കെ, വിപിൻ.സി.ജി, ഹന യൂനുസ്,ഗൈഡ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.