പാലക്കാട്നിയമസഭാതെരഞ്ഞെടുപ്പിലെ വിജയാഹ്ലാദം പങ്കിടാൻ വെള്ളിയാഴ്ച വൈകിട്ട് എൽഡിഎഫ് വിജയദിനം ആഘോഷിച്ചു. ജനപക്ഷ-വികസന നയങ്ങൾക്ക് അംഗീകാരവും വിശ്വാസവും നൽകുന്നതാണ് ഈ വിജയമെന്ന് നേതാക്കൾ പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കി വീടുകളിൽ ദീപം കത്തിച്ചായിരുന്നു ആഘോഷം.
പാലക്കാട് നഗരസഭ മുൻ ചെയർമാനും അടുത്തയിടെ എൽഡിഎഫിൽ എത്തിയ എ.രാമസ്വാമി സ്വവസതിയിൽ കുടുംബാംഗങ്ങളോടൊത്ത് ദീപം കത്തിച്ചാണ് എൽഡിഎഫ് വിജയ ആഘോഷത്തിൽ പങ്കാളികളായത്