പരസ്യ പ്രചരണത്തിൽ നിറഞ്ഞ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ
പാലക്കാട്: ഒരു മാസത്തിലേറെയായുള്ള പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിൽ പരസ്യ പ്രചരണത്തിൻ്റെ അവസാന ദിനമായ ചൊവ്വാഴ്ച ജില്ലയിലുടനീളം വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.പ്രധാനമായും വിവിധ ഘട്ടങ്ങളിലൂടെ വോട്ടർമാരെ നേരിൽ കാണുന്ന പ്രവർത്തനങ്ങളാണ് ഒരു മാസത്തിലേറെയായി സ്ഥാനാർത്ഥികൾ നടത്തിയത്. പോസ്റ്റർ, ബോർഡ് എന്നിവ സ്ഥാപിച്ചുള്ള പ്രചരണം, ചുമരെഴുത്ത്,സോഷ്യൽ മീഡിയ പ്രചരണം, പ്രകടന പത്രിക പുറത്തിറക്കൽ എന്നിവക്കു പുറമെ ശബ്ദ പ്രചരണത്തിൻ്റെ അവസാന ദിനങ്ങളിൽ വാഹന പ്രചരണവും നടത്തി.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി വിജയിച്ച വാർഡുകളിൽ ജനങ്ങൾക്ക് അവകാശപ്പെട്ട ഒരു രൂപ പോലും പാഴാക്കാതെ നടപ്പിലാക്കിയ കോടിക്കണക്കിന് രൂപയുടെ ജനപക്ഷ വികസനം മുന്നിൽ വെച്ചാണ് ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചതെന്നും പാർട്ടി തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിക്കുമെന്നും ജില്ല ആക്ടിങ് പ്രസിഡൻ്റ് പി.മോഹൻ ദാസ് പറഞ്ഞു.
Photo: പുതുക്കോട് പഞ്ചായത്ത് ആറാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി സുഹറ ടീച്ചറുടെ പരസ്യ പ്രചരണത്തിൻ്റെ സമാപനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം അണിനിരന്ന കോൺഗ്രസ്, വെൽഫെയർ പാർട്ടി പ്രവർത്തകർ.