പാലക്കാട് മുനിസിപ്പൽ 32 -വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് വെൽഫെയർ പാർട്ടി ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് പി.മോഹൻദാസ് ഉദ്ഘാടനം നിർവ്വഹിച്ചു.
വിവേചനരഹിതവും അഴിമതിമുക്തവും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ
പരിഗണിച്ചു കൊണ്ടുളള സമഗ്ര വികസനവുമാണ് വാർഡുകളിൽ വെൽഫെയർ പാർട്ടി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു
ജില്ലാ വൈസ്പ്രസിഡണ്ട് പി.ലുഖ്മാൻ അദ്ധ്യക്ഷത വഹിച്ചു.
വാർഡിന്റെ ജനകീയ സാരഥി എം.സുലൈമാൻ,വാർഡ് കൗൺസിലർ സൗരിയത്ത് സുലൈമാൻ,ജില്ലാ സെക്രട്ടറി ആസിയ റസ്സാഖ്,ഷിഫാന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
വാർഡ് ഇലക്ഷൻ കമ്മിറ്റി കൺവീനർ എം.കാജാഹുസൈൻ സ്വാഗതവും മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി. അഫ്സൽ നന്ദിയും പറഞ്ഞു.