വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ മണ്ണാർക്കാട് എം.എൽ.എ അഡ്വ. ഷംസുദ്ദീനുമായി കൂടിക്കാഴ്ച നടത്തി.*
മണ്ണാർക്കാട്: വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ മണ്ണാർക്കാട് എം.എൽ.എ അഡ്വ. ഷംസുദ്ദീനുമായി കൂടിക്കാഴ്ച നടത്തി.മുണ്ടേക്കരാട് സബ്ജയിൽ മാറ്റുന്നത് സംബന്ധിച്ച ജനകീയ പ്രക്ഷോഭം നടത്തുന്നതിനും പ്രസ്തുത ഭൂമി ഭൂരഹിതർക്ക് ലഭ്യമാക്കാനും, തീരുവിഴാംകുന്ന് അമ്പലപ്പാറയിലെ കർഷക വിഷയം പരിഹരിക്കുന്നത് സംബന്ധിച്ചും എല്ലാ പിന്തുണയും പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവും എന്ന് ജില്ലാ നേതൃത്വം ഉറപ്പ് നൽകി.സബ്ജയിൽ ഒരു വികസനമായി കാണാൻ ആവില്ലെന്നും ഭൂരഹിതർക്കും ഭവനരഹിതർക്കും, നഗരസഭയുടെ അടിസ്ഥാന ആവശ്യത്തിനും വേണ്ടി മുണ്ടേക്കരാട് ഭൂമി പ്രയോജനപെടുത്താൻ തന്നാൽ ആവും വിധം ഇടപെടൽ നടുത്തുന്നുണ്ടെന്നും ഈ ആഴ്ച്ച തന്നെ സർവ്വകക്ഷി ചേർന്ന് വിഷയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരങ്ങൾക്ക് മുന്നിട്ടിറങ്ങുമെന്നും അതിലേക്ക് കക്ഷിരാഷ്ട്രീയത്തിനധീതമായി എല്ലാവരുടെയും പിന്തുണ എംഎൽഎ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അബുഫൈസൽ, സംസ്ഥാനകമ്മിറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ എം.സുലൈമാൻ, ജില്ലാ സെക്രട്ടറി ദിൽഷാദലി, മണ്ഡലം പ്രസിഡണ്ട് കെ.വി.അമീർ എന്നിവർ സംബന്ധിച്ചു.










