സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ ഏറെ മാതൃകാപരമായ പ്രതികരണവുമായി അനൂപും നീതുവും.
കേരളത്തിൽ തുടർന്നു കൊണ്ടിരിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെയുള്ള പ്രതിഷേധമാണ് അനൂപും നീതുവും തങ്ങളുടെ വിവാഹത്തിലൂടെ പ്രതികരിക്കാൻ ശ്രമിക്കുന്നത്. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ആശീർവാദങ്ങളോടെ നടക്കുന്ന വിവാഹവേദിയിൽ പുസ്തക പ്രദർശനവും ഉണ്ടാവും. വിവാഹ സമ്മാനങ്ങളായി പുസ്തകങ്ങൾ മാത്രമാണ് ഉപഹാരമായി വധൂവരൻമാർ സ്വീകരിച്ചത്.
മണ്ണാർക്കാട് അലനല്ലൂർ മണികണ്ഠന്റെ മകനും, അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കോ ഓർഡിനേറ്ററുമായ അനൂപും, പല്ലശ്ശന കൂടല്ലൂർ കളരിക്കൽ ലക്ഷ്മണന്റെ മകളും, ചിത്രകാരിയും ആർക്കിടെക്ട് ബിരുദധാരിയുമായ നീതുവും തമ്മിലുള്ള വിവാഹം ഇന്ന് കൂടല്ലൂർ എഴുത്തച്ഛൻ സമുദായ മണ്ഡപത്തിൽ വെച്ച് നടന്നത്.