ഭക്ഷ്യസുരക്ഷ വെബിനാർ ഡോ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ സുരക്ഷ,സാമൂഹ്യ രക്ഷ,കോവിഡിൽ നിന്നും പരിരക്ഷ എന്നീ വിഷയങ്ങൾ മുൻനിർത്തി താഴേക്കോട് ജി.എം.എൽ. പി സ്കൂളിൻ്റെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാർആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പാലക്കാട് ജില്ല സെക്രട്ടറിയും ജില്ല ആയുർവേദാശുപത്രിയിലെ മെഡിക്കൽ ഓഫീസറുമായ ഡോ. പി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വസൂരി പോലെയുള്ള മഹാമാരികളുടെ കാലത്തെ ഭക്ഷ്യക്ഷാമവും മനുഷ്യൻ്റെ അതിജീവനവും ഇന്നത്തെ സമൂഹത്തിൽ കോവിഡ് 19 സൃഷ്ടിച്ച സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും വിശദമാക്കി.മഹാമാരിക്കെതിരെ ഒന്നിച്ച് പോരാടണമെന്നും ആവശ്യപ്പെട്ടു.
പ്രധാനധ്യാപിക ശ്രീദേവി ടീച്ചർ അധ്യക്ഷത വഹിച്ചു.തുടർന്ന് വിവിധ വിഷയങ്ങളിൽ അധ്യാപകർ രക്ഷിതാക്കൾക്കായി ക്ലാസെടുത്തു.
ലോക ഭക്ഷ്യ ദിനംകേരളവും കാർഷിക സംസ്കൃതിയും എന്ന വിഷയത്തിൽ ഷിഫ ടീച്ചർ ക്ലാസെടുത്തു. .കേരളത്തിലെ നെൽവിത്തുകൾ.കൃഷി രീതികൾ കർഷകരുടെ അധ്വാനം എന്നിവയെക്കുറിച്ച് വിശദമായി സംസാരിച്ചു.
ഇന്നിൻ്റെ കാർഷിക സംസ്കാരം യന്ത്രവൽക്കരണം, കീടനാശിനികൾ രാസവളപ്രയോഗങ്ങൾ എല്ലാവർക്കും കൃഷി ഗ്രോബാഗ്, മട്ടുപ്പാവ് കൃഷി, സ്വയംപര്യാപ്തത, ദാരിദ്ര നിർമ്മാർജനം, മൃഗ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾഹരിശങ്കരൻ മാസ്റ്റർ വിശദമായി അവതരിപ്പിച്ചു.
സാമൂഹ്യ സുരക്ഷക്ക് വിഷവിമുക്ത ഭക്ഷ്യ വസ്തുക്കൾ എന്ന വിഷയത്തിൽ നീതു ടീച്ചർ ക്ലാസെടുത്തു.കൃത്രിമ ഭക്ഷണങ്ങൾ,ഫാസ്റ്റ്ഫുഡ്- ബേക്കറി ശീലങ്ങൾമാറിയ ഭക്ഷണ ശീലങ്ങൾ എന്നിവയെക്കുറിച്ച് നീതു ടീച്ചർ സംസാരിച്ചു.മാലിന്യ നിർമ്മാർജ്ജനം പാസ്റ്റിക്ക്, ഇലക്ട്രോണിക് മാലിന്യങ്ങൾ, മലിനജലം, അന്തരീക്ഷ മലിനീകരണം എന്നീ വിഷയങ്ങളിൽ അസ്മാബി ടീച്ചർ ക്ലാസെടുത്തു.
കോവിഡ്പശ്ചാത്തലവും സാമൂഹ്യ സുരക്ഷയും എന്ന വിഷയത്തിൽ വിനിഷ ടീച്ചർ ക്ലാസെടുത്തു.സാമൂഹിക അകലം, മസ്ക്, സോപ്പ്, പൊതുസ്ഥലങ്ങൾ സംരക്ഷിക്കൽ, കുട്ടികൾ.. വയസ്സായവർ എന്നിവർക്കുള്ള പ്രത്യേക പരിചരണം എന്നിവ ക്ലാസിൽ പരാമർശിച്ചു.അധ്യാപകരായ ശശി, നാസർ, സുനിത, ഹംസ എന്നിവർ സംസാരിച്ചു.