പാലക്കാട്: നഗരസഭയില്‍ ഉള്‍പ്പെട്ട കുന്നുപുറം മറ്റു പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ട മൂത്താന്തറ, മാട്ടുമന്ത എന്നീ പൂതിയ കുടിവെള്ള സംഭരണികളുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും, നഗരത്തില്‍ മുഴുവന്‍ സമയവും കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും ചേർപേഴ്സൺ ശശിധരൻ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ആര്. ജയചന്ദ്രന്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തോമസ് ജോണ്‍, എഎക്സി വേണുഗോപാല്‍, അമൃത് പദ്ധതി പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രതീഷ് എന്നിവര്‍ ഉറപ്പു നല്കി.