പാലക്കാട് ആയിരത്തിൽ പരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി
പാലക്കാട് : ജില്ലയിലെ ചന്ദ്രനഗർ ടൗൺ ഭാഗത്തു നിന്നും ആയിരത്തിൽ പരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പാലക്കാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നതിനാണു ഇത് സൂക്ഷിച്ചു വച്ചിരുന്നത് എന്ന് അന്വേഷണത്തിൽ കാണുന്നു. ഇത്തരത്തിൽ ടൗൺ ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് ഗോഡൗൺ രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന പിരായിരി ചുങ്കം പൂഴിക്കുന്ന് വീട്ടിൽ അബ്ദുൽ വഹാവ് മകൻ 30 വയസുള്ള സിറാജ്, സഹായിയും വാഹനത്തിൽ നടത്തുന്നവനും ആയ കിണാശ്ശേരി പരപ്പന വീട്ടിൽ കൃഷ്ണൻ മകൻ 32 വയസുള്ള കലാധരൻ എന്ന സഹായിയെയു കസ്റ്റഡിയിൽ എടുത്തു. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തിയ വൻ റാക്കറ്റ് ആണ് പിടിയിലായത്.പൊളളാച്ചിൽ നിന്നും 4 ലക്ഷം രൂപയ്ക്ക് എടുത്തു 30 ലക്ഷം രുപയ്ക്ക് വരെയാണ്. ചില്ലറ വില്പന നടത്തി വന്നിരുന്നത്.കുപ്പി വെള്ളം വിതരണം നടത്തുന്നതിൻറെ മറവിലാണ് ലഹരി വസ്തുക്കൾ കച്ചവടം നടത്തി വന്നത്.പാലക്കാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ സി.സെന്തിൽ കുമാർ, പ്രിവൻറീവ് ഓഫീസർ മാരായ Y.സയ്യിദ് മുഹമ്മദ്, M S മിനു,P.ഷാജി, J.R അജിത് എന്നിവരടങ്ങുന്ന സംഘം പിടികൂടുകയും പാലക്കാട് എക്സൈസ് സർകിൾ ഇൻസ്പെക്ടർ പി കെ. സതീഷിന് കൈമാറുകയുംതുടർന്ന് നിരോധിത npലഹരി ഉല്പന്നം ആയതിനാൽപ്രതികൾക്ക് കൂടുതൽ ശിക്ഷ ഉറപ്പ് വരുത്തുന്നതിനായി ടി കേസ് പാലക്കാട് കസബ പോലീസിന് കൈമാറുകയും ചെയ്തു.