പാലക്കാട്
പാലക്കാട്: നഗരത്തിൽ പൈപ്പുകൾ മാറ്റുമ്പോഴും കുടിവെള്ളപ്രശ്നം തീരുന്നില്ലെന്ന് കൗൺസിലർമാർ. പലതവണ ജല അതോറിറ്റി അധികൃതരെയടക്കം ബന്ധപ്പെട്ടിട്ടും മറുപടിയില്ലെന്നാണ് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ഒന്നടങ്കം പരാതിപ്പെട്ടത്. ഉടൻ പരിഹാരമായില്ലെങ്കിൽ ജല അതോറിറ്റി ഓഫീസിൽ താമസിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് കൗൺസിലർമാർ കൗൺസിൽയോഗത്തിൽ അറിയിച്ചു