.ഒറ്റപ്പാലം, പട്ടാന്പി താലൂക്കുകളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.
ഇത്തവണ ഇടമഴ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ലഭ്യമാവുന്നുണ്ടന്നുള്ളത് ആശ്വാസകരമാണ്. അന്തരീക്ഷ ഉൗഷ്മാവിന്റെ തോത് കുറക്കാനെങ്കിലും ഇത് പര്യപ്തമാവുന്നുണ്ട്.
മുൻകാലങ്ങളിൽ റവന്യൂ വകുപ്പിൻറെ നേതൃത്വത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്ന പദ്ധതി ഉണ്ടായിരുന്നുവെങ്കിലും വർഷങ്ങളായി ഇത് ഇല്ലാത്ത സ്ഥിതിയാണ്.
ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ തച്ചനാട്ടുകര, പൂക്കോട്ടുകാവ്, അന്പലപ്പാറ, ലക്കിടിപേരൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്നത്.
ച്ച്്ച്്