സൈലന്റ് വാലി ദേശീയോദ്യാനത്തിലെ വാച്ചർ രാജനായി നാലാം നാൾ നടത്തിയ തിരച്ചിലിലും തുടരുന്നു. നാല് ദിവസങ്ങളിലായി മുന്നൂറോളം പേർ വിവിധ സംഘങ്ങളായി വനത്തിൽ അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനാകാതായതോടെ സംഭവത്തിൽ ദുരൂഹത യുടെ സംശയത്തിലാണ് വനപാലകൾ.
വന്യജീവി ആക്രമണമായിരിക്കില്ലെന്നാണ് അനുമാനിക്കുന്നതെന്നും എന്നാൽ വന്യജീവി ആക്രമണ സാധ്യതപാടെ തള്ളിക്കളയാനുമാകില്ലെന്നും വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.