പട്ടാമ്പി:മുളയൻകാവിൽ നിന്ന് 115 ലിറ്റർ വാഷ് കണ്ട്പിടിച്ച് കേസാക്കി.
പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ശ്രീ. കെ. വസന്തകുമാറിന്റെ നേതൃത്വത്തിൽ മുളയൻകാവിൽ നടത്തിയ റെയ്ഡിൽ ചെമ്പോട്ടുതൊടി കബിറിന്റെ വീടിന് സമീപത്ത് നിന്ന് സിദ്ധീഖിയ്യ മദ്റസയിലേക്ക് പോകുന്ന റോഡിൽ കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിനായി തയ്യാറാക്കിയ തറയുടെ സമീപത്ത് നിന്ന് 115 ലിറ്റർ വാഷ് കണ്ടെത്തി കേസാക്കി.
പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിന്റെ നിർദ്ദേശാനുസരം നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സർവ്വശ്രീ. ആരിഫ്.സി.പി., രാജേഷ്.ഇ.ആർ, എക്സൈസ് ഡൈവർ ഷാജി.കെ.കെ എന്നിവർ റെയ്ഡിന് സാന്നിദ്ധ്യം വഹിച്ചു