സാേജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ സമരപ്രഖ്യാപനം നടത്തി
പാലക്കാട്: പോലീസ് ഉദ്യോഗസ്ഥനായ സോജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ സമര പ്രഖ്യാപനവുമായി സോജന്റെ ഇരകളായ മൂന്ന് അമ്മമാര്‍ സമര പ്രഖ്യാപനം നടത്തി. വത്സല നാരായണന്, ഭാഗ്യവതി റാണി മരിയ എന്നിവരാണ് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തു ചേര്‍ന്ന സമ്മേളനത്തില്‍ സമര പ്രഖ്യാപനം നടത്തിയത്. നീതി സമര സമിതി അധ്യക്ഷന്‍ വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സി ആര് നീലകണ്ഠന് മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ വി. എം. മാര്‍ഷല്‍, എം. എം. കബീര്‍, കൃഷ്ണന്‍കുട്ടി,സി. രാജേന്ദ്രന്‍നായര്‍, എ . രാജേഷ്, കെ .മായാണ്ടി, പി .എച്ച.് കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.